സോൾ: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു സെമിയിൽ പുറത്ത്. സെമിയില്‍ ദക്ഷിണ കൊറിയയുടെ രണ്ടാം സീഡ് താരം ആന്‍ സിയോങ്ങിനോടാണ് സിന്ധു തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോൽവി. സ്കോര്‍ (21-14, 21-17).
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കൊറിയന്‍ താരം സിന്ധുവിന് മേല്‍ ആധിപത്യം സ്ഥാപിച്ചാണ് സിന്ധു മുന്നേറിയത്. മത്സരം 49 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് നില 9-9 എന്ന രീതിയില്‍ തുല്യതയിലെത്തിയെങ്കിലും അവിടെ നിന്ന് മുന്നേറാന്‍ സിന്ധുവിന് കഴിഞ്ഞില്ല.