Home MM Special ഇഞ്ചിയിട്ട ചായയും;ടെയ്‌ലര്‍ മണിയേ’ഓര്‍ത്തതും പിവി അന്‍വര്‍; ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്; കെ...

ഇഞ്ചിയിട്ട ചായയും;ടെയ്‌ലര്‍ മണിയേ’ഓര്‍ത്തതും പിവി അന്‍വര്‍; ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്; കെ എം ഷാജിയെ ട്രോളി പി വി അന്‍വര്‍

 

തിരുവനന്തപുരം: കെ.എം. ഷാജി എം.എല്‍.എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപയോളം പിടിച്ചെടുത്തതിനെ ട്രോളി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി പരിശോധന നടത്തിയപ്പോള്‍ വയനാട്ടില്‍ ഇഞ്ചി കൃഷിയുണ്ടെന്ന ഷാജിയുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് അന്‍വറിന്റെ ട്രോള്‍.

ഷാജിയെ അനുകൂലിച്ച് കൊണ്ടുളള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും അന്‍വര്‍ പരിഹസിച്ചു. വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും, കെ.ടി. ജലീലിനെ പരിഹസിക്കുന്നതും…. അവസാനം ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ ‘ഷാജി പോരാളിയെ’കണ്ട് സേതുരാമയ്യറിലെ ‘ടെയ്‌ലര്‍ മണിയേ’ഓര്‍ത്തത് ഞാന്‍ മാത്രമാണോ എന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം അന്‍വര്‍ മറ്റൊരു പോസ്റ്റില്‍ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം ‘ഇഞ്ചിയിട്ട ചായ’ എന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here