പുഷ്പയുടെ ട്രെയിലറിലൂടെ ആരാധകരെ ഞെട്ടിച്ച് ഫഹദ് ഫാസിൽ. അല്ലു അർജുനെ നായകനാക്കി സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങന്ന പുഷ്പയുടെ ആദ്യഭാഗത്തിന്റെ ട്രെയിലർ ആണ് പുറത്തിറങ്ങിയത്. പുഷ്പ ദ റൈഡർ എന്ന ആദ്യഭാഗം ഡിസംബർ 17ന് തീയറ്ററുകളിലെത്തും. പ്രതിനായക വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. ഫഹത്തിന്റെ പുതിയ വേഷപകർച്ച ആരാധകരെ ഞെട്ടിക്കുന്നതാണ്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പ യിൽ ഇതുവരെ കാണാത്ത രീതിയിലാണ് അല്ലുഅർജുൻ എത്തുന്നത്. ചന്ദനക്കടത്ത് കാരനായ പുഷ്പരാജന്റെ വേഷമാണ് അല്ലുഅർജുൻ സിനിമയിൽ ചെയ്യുന്നത് മൈത്രി മൂവി മമേക്കേഴ്സിന്റെയും മുട്ടം സെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്കാണ് ഛായാഗ്രഹണം. ദേവിശ്രീ പ്രസാദ് സംഗീതസംവിധാനവും റസൂൽ പൂക്കുട്ടി ശബ്ദലേഖനവും ചെയ്യുന്നു ചിത്രസംയോജനം നിർവഹിക്കുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.