Home Top News ഡല്‍ഹിയില്‍ ഉരുകുന്നു പത്തനംതിട്ട; റാന്നിയില്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍; ആറന്മുളയില്‍ അഡ്വ ശിവദാസസന്‍ നായര്‍; കോന്നിയില്‍...

ഡല്‍ഹിയില്‍ ഉരുകുന്നു പത്തനംതിട്ട; റാന്നിയില്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍; ആറന്മുളയില്‍ അഡ്വ ശിവദാസസന്‍ നായര്‍; കോന്നിയില്‍ റോബിന്‍ പീറ്റര്‍; അടൂരില്‍ എംജി കണ്ണനോ ബാബുദിവാകരനോ ;പഴകുളം മധു കല്‍പ്പറ്റയിലേക്ക്

 

പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കുമ്പോള്‍ ജില്ലയിലെ സീറ്റുകള്‍ ജാതി-മതാടിസ്ഥാനത്തില്‍ വീതം വെയ്ക്കാനുളള തീരുമാനത്തില്‍. ആറന്മുളയില്‍ നായര്‍,
കോന്നിയില്‍ ഓര്‍ത്തഡോക്‌സ്, റാന്നി മാര്‍ത്തോമോ, എന്നിങ്ങനെയുളള വീതംവെയ്പ്പാണ് അവസാന നിമിഷം ഡല്‍ഹിയില്‍ അരങ്ങേറുന്നത്.

റാന്നിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ ഏകദേശം സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. മാര്‍ത്തോമാ സഭയുടെ പിന്തുണയാണ് ജോര്‍ജ്ജ് മാമന്‍ കൊണ്ടൂരിന് സഹായകരമായത്.

ആറന്മുളയില്‍ അഡ്വ.ശിവദാസന്‍ നായര്‍ക്കാണ് ഇപ്പോള്‍ സാധ്യത. മുന്‍പ് ഉയര്‍ന്ന പേരുകാരായ ജ്യോതി വിജയകുമാറിന് വട്ടിയൂര്‍ക്കാവും പഴകുളം മധുവിന് വയനാട്ടിലെ കല്‍പ്പറ്റയും ലഭിക്കും

അടൂരില്‍ ആദ്യഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍ര് എം.ജി കണ്ണന്റെ പേരിനായിരുന്നു മുന്‍ തൂക്കം. എന്നാല്‍ അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ബാബുദിവാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയില്‍ ഉളളത്.

കോന്നിയില്‍ റോബിന്‍ പീറ്റര്‍ തന്നെയാണ് സീറ്റ് ഉറപ്പിച്ചിരിക്കന്നത്. എന്നാല്‍ അവസാന ഘട്ട ചര്‍ച്ചയില്‍ മുന്‍ കോന്നി എം.എല്‍.എയായ അടൂര്‍ പ്രകാശ് എത്താനും സാധ്യത ഏറെയാണ്. തിരുവല്ല കേരളാ കോണ്‍ഗ്രസ് ജോസഫിന് നല്‍കുകയാണെങ്കില്‍ ജോസഫ് എം പുതുശ്ശേരി മത്സരിക്കും. കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ പി.ജെ കുര്യന്‍ സ്ഥാനാര്‍ഥിയാകും.

വിജയസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഇത്തവണ ഗ്രൂപ്പ് അടിസ്ഥാത്തിലുളള വീതംവെയ്പ്പിനു പകരം വിവിധ മത-സാമുദായി അധ്യക്ഷന്‍മാരുടെയും മറ്റും നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് സീറ്റുകള്‍ തീരുമാനിക്കുന്നത്. റോബിന്‍ പീറ്റര്‍,ജോര്‍ജ്ജ് മാമന്‍ കൊണ്ടൂര്‍ എന്നിവര്‍ ഐ ഗ്രൂപ്പുകാരാണ്. ശിവദാസന്‍ നായരും എംജി കണ്ണനും എ ഗ്രൂപ്പുകാരുമാണ്. രണ്ടു ഗ്രൂപ്പുകള്‍ക്കും തുല്യമായാണ് ഇപ്പോള്‍ ജില്ലിയില്‍ സീറ്റുകള്‍ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here