Home KERALA റോബര്‍ഡ് വാധ്രയ്ക്ക് കോവിഡ്; പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി; നേമത്തു പകരം...

റോബര്‍ഡ് വാധ്രയ്ക്ക് കോവിഡ്; പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി; നേമത്തു പകരം രാഹുലെത്തും

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പരിപാടികള്‍ ഒഴിവാക്കിയത്. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് പ്രിയങ്ക പ്രതികരിച്ചു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ പ്രിയങ്ക ഗാന്ധിക്ക് കോവിഡ് നെഗറ്റീവാണ്.
നാളെയാണ് പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മുമ്പ് കേരളത്തിലെത്തിയപ്പോള്‍ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ പ്രിയങ്ക എത്താത്തതില്‍ മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് അസമിലും നാളെ തമിഴ്നാട്ടിലും 4ന് കേരളത്തിലുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പര്യടനം. മൂന്ന് ദിവസത്തെ പരിപാടികളും റദ്ദാക്കി. ഇക്കാര്യത്തില്‍ ക്ഷമചോദിച്ചും ആശംസ നേര്‍ന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കി.നേമം മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് പകരം നാളെ രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തുമെന്ന് അറിയിച്ചുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here