Home NATIONAL ലോക് ഡൗണിന്റെ മറവില്‍ സമസ്ത മേഖകളിലും സ്വകാര്യ വത്കരണം; കോവിഡും ലോക് ഡൗണും കേന്ദ്ര സര്‍ക്കാര്‍...

ലോക് ഡൗണിന്റെ മറവില്‍ സമസ്ത മേഖകളിലും സ്വകാര്യ വത്കരണം; കോവിഡും ലോക് ഡൗണും കേന്ദ്ര സര്‍ക്കാര്‍ മുതലെടുക്കുന്നു; കേന്ദ്രസര്‍ക്കാര്‍ നട പടി കോവിഡിനെ ഭയന്ന പ്രതിഷേധങ്ങള്‍ ഉണ്ടാകില്ലെന്ന ദീര്‍ഘവീഷണം; ഖനനം മുതല്‍ ബഹിരാകാശം വരെ എല്ലാ മേഖലയിലും ഇനി ആര്‍ക്കും പങ്കാളിയാവാം.

ന്യൂഡല്‍ഹി:കോവിഡിന്റെ മറവില് സാമ്പത്തിക പ്രതിസന്ധിയെ പഴിചാരി സമസ്ത മേഖലകളും കേന്ദ്രം സ്വാകാര്യമേഖലയ്ക്ക് തീറെഴുതുന്നു.സമസ്ത മേഖലയിലും സ്വകാര്യവത്കരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ഉത്തേജന പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനത്തിലാണ് ഖനനം, ബഹിരാകാശ രംഗം, വൈദ്യുതി തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലയിലും സ്വകാര്യവത്കരണം നടത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ ഉയരില്ലെന്ന മുന്‍കൂട്ടി കണ്ടാണ് കേന്ദ്രം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത്.

സ്വകാര്യ കമ്പനികള്‍ക്കും ഉപഗ്രഹ വിക്ഷേപങ്ങളിലടക്കം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാകാം. കൂടാതെ ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാനാകും. സ്വകാര്യ പങ്കാളിത്തത്തിന് നയവും നിയന്ത്രണ സംവിധാനവും വരുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരമന്‍ പറഞ്ഞു.

കല്‍ക്കരി ഖനനത്തിലും സ്വകാര്യവത്കരണം നടപ്പാക്കും. സംരഭകര്‍ക്കുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നതോടെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും. 50000 കോടി രൂപ ചെലവഴിച്ച് കല്‍ക്കരി നീക്കത്തിന് സൗകര്യമൊരുക്കും.

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 74% ഉയര്‍ത്തി. നിലവില്‍ ഇത് 49% ആയിരുന്നു. വിദേശകമ്പനികള്‍ക്ക് നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാനും കഴിയും. ഓര്‍ഡന്‍സ് ഫാക്ടരികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇത് കോര്‍പറേറ്റഅ വത്കരണമാണെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും. നേരത്തെ തിരുവനന്തപുരം ഉള്‍പ്പെടയുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 12 വിമാനത്താവളങ്ങളില്‍ 13000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here