Home Dont miss ദുബൈ ഭരണാധികാരിയുടെ മകളുടെയും മുന്‍ ഭാര്യയുടെയും ഫോണും പെഗാസസ് ചോര്‍ത്തി

ദുബൈ ഭരണാധികാരിയുടെ മകളുടെയും മുന്‍ ഭാര്യയുടെയും ഫോണും പെഗാസസ് ചോര്‍ത്തി

 

ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ ലത്തീഫ രാജകുമാരിയുടേയും മുന്‍ ഭാര്യ ഹയ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരിയുടേയും ഫോണ്‍ വിവരങ്ങളും പെഗാസസ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ലത്തീഫ രാജകുമാരി ദുബൈയില്‍ വീട്ടുതടങ്കലില്‍ ആണെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തെളിവോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ഭയന്ന ഹയ രാജകുമാരി 2019ല്‍ ദുബൈയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് ഒളിച്ചോടുകയായിരുന്നു. അതേ സമയം, ഈ രണ്ട് ആരോപണങ്ങളും ദുബൈ അന്ന് തന്നെ നിഷേധിച്ചിരുന്നു.

ഇസ്രായേലി ആസ്ഥാനമായ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് ചോര്‍ത്തിയ അമ്പതിനായിരം പേരുടെ ഫോണ്‍ നമ്പറുകളില്‍ ഈ രണ്ട് പേരും ഉള്‍പ്പെടുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് രാജകുമാരികളുടെയും അവരുടെ അടുത്ത സുഹൃത്തുക്കളുടെയും നമ്പറുകള്‍ ചോര്‍ത്തിയെന്നാണ് വാര്‍ത്ത. വിഷയത്തില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു. മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തത് എന്നതാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാദം. അതേ സമയം, എന്‍എസ്ഒ ഗ്രൂപ്പ് ഇത് വരെ ആരോപണങ്ങള്‍ ശരിവച്ചിട്ടില്ല. തീവ്രവാദികള്‍ക്കും കുറ്റവാളികള്‍ക്കും എതിരെയാണ് പെഗാസസ് ഉപയോഗിക്കുന്നത് എന്നാണ് എന്‍എസ്ഒ സ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here