Home Education പ്രൈമറി ക്ലാസുകള്‍ തുറക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

പ്രൈമറി ക്ലാസുകള്‍ തുറക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

കേരളത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കുന്നതില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ആശങ്ക. കോവിഡ് മാനദണ്ഡം പാലിച്ച് ചെറിയ കുട്ടികള്‍ക്ക് ക്ലാസ് ഒരുക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. പത്ത,് പന്ത്രണ്ട് ക്ലാസുകള്‍ തുറന്നതിന് ശേഷം സ്ഥിതി വിലയിരുത്താമെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.

ഓരോ സ്‌കൂളിന്റെയും പരിമിതികളും സാദ്ധ്യതകളും പരിഗണിച്ച് ക്ലാസുകൾ തുടങ്ങുന്ന രീതി തീരുമാനിക്കാൻ അനുവദിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. സ്‌കൂളുകൾ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും. ഇരു വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിൽ സംസ്ഥാന തലത്തിലെ പൊതുമാനദണ്ഡത്തിന് രൂപം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here