Home Editers pick സ്വര്‍ണക്കടത്തിലെ ദൂരുഹമരണം അമിത് ഷാ തുറന്നുപറയണം; അമിത് ഷായും പിണറായിയും തമ്മില്‍ രഹസ്യ ധാരണയെന്ന് കോണ്‍ഗ്രസ്;...

സ്വര്‍ണക്കടത്തിലെ ദൂരുഹമരണം അമിത് ഷാ തുറന്നുപറയണം; അമിത് ഷായും പിണറായിയും തമ്മില്‍ രഹസ്യ ധാരണയെന്ന് കോണ്‍ഗ്രസ്; കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭില്ല; എം.പിമാര്‍ക്ക് മത്സരിക്കാന്‍ ഇളവില്ല മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

ന്യുഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ രംഗത്തെത്തി.

അമിത് ഷായും പിണറായി വിജയനും തമ്മില്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ വെറും നാടകമാണ്. കള്ളക്കളി മറച്ചുവയ്ക്കാനുള്ള വാദപ്രതിവാദങ്ങളാണ് ഇവര്‍ നടത്തുന്നത്. പരസ്പരമുള്ള ചോദ്യങ്ങളല്ല, നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അമിത് ഷാ തിരുവനന്തപുരത്ത് ഉന്നയിച്ച ചോദ്യങ്ങളും അതിന് മറുപടി നല്‍കാതെ പിണറായി വിജയന്‍ മറുചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്.

ഇവര്‍ തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിനു പിന്നില്‍ ജനസംഘത്തിന്റെ പിന്തുണയോടെ വിജയിച്ച ചരിത്രമുള്ളയാളാണ് പിണറായി വിജയനെന്നും മുല്ലള്ളി വിമര്‍ശിച്ചു.
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. എം.പിമാര്‍ക്ക് മത്സരിക്കാന്‍ ഇളവ് നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

അമിത് ഷായും പിണറായി വിജയനും തമ്മില്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളുകളെ കബളിപ്പിക്കാനുള്ള നാടകം. സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണം എങ്ങനെ ആവിയായി എന്തുകൊണ്ട് പാതിവഴിയില്‍ നിര്‍ത്തി? എന്തുകൊണ്ട് മുന്നോട്ടുപോകുന്നില്ല. അമിത് ഷാ മറുപടി പറയണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുക്കെട്ടിന്റെ ഫലമാണ്. അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. എന്നിട്ടാണ് പരസ്പരം അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനിടെയില്‍ നടന്ന ദുരൂഹമായ കൊലപാതകം ഏതാണെന്ന് അമിത് ഷാ വ്യക്തമക്കണം. അങ്ങനെ ഒരു കൊലപാതകം നടന്നോ എന്ന് മുഖ്യമ്രന്തി വ്യക്തമാക്കണം. അല്ലാതെ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്.

അമിത് ഷാ മാലാഖ ചമയേണ്ട. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപത്തിന്റെ ആസൂത്രണം അദ്ദേഹത്തിന്റെ കൈകളിലൂടെയാണ്. മുസ്ലീം സമുദായത്തെ ഏതുകാലത്തും വേട്ടയാടാന്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് അമിത് ഷാ. അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല.

ഇവര്‍ പരസ്പരം അറിഞ്ഞുകൊണ്ട് നടത്തുന്ന കള്ളക്കളിയാണ്. ഇവര്‍ രണ്ടു പേരുടെയും ലക്ഷ്യം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുകയാണ്. കഴിഞ്ഞ കുറെ നാളുകളായി അതാണ് നടക്കുന്നത്. അതെല്ലാം ജനങ്ങള്‍ തള്ളിക്കളയും.

സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറയാനുള്ള തന്റേടമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണിക്കേണ്ടത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരില്‍ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

1980-ല്‍ കൂത്തുപറമ്പില്‍ നിന്ന് പിണറായി ജനസംഘവുമായി കൈകോര്‍ത്ത് മത്സരിച്ചാണ് ജയിച്ചത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സിപിഎമ്മിന്റെ ഓഫീസാണ് ബിജെപിയുടെതായി മാറിയത്. ആരാണ് ബിജെപിയുടെ വളര്‍ത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കാന്‍ പോകുന്നില്ല.. ബി.ജെ.പിക്ക് ജനങ്ങളുടെ മുന്നില്‍ ഒന്നും വ്യയ്ക്കാന്‍ കഴിയുന്നില്ല. അതാണ് അമിത്ഷായുടെ പ്രസംഗം. എവിടെ പ്രസംഗിച്ചാലും രാുഹല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നു. കേരളത്തില്‍ വന്നാല്‍ മാത്രം രാഹുലിനെതിരെ ഒന്നും പറയുന്നില്ല.

ജനങ്ങള്‍ക്ക് ചോദ്യങ്ങളല്ല, നടപടിയാണ് വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവിടെ ക്രിമിനല്‍ കുറ്റങ്ങളില്‍ ചോദ്യങ്ങളുമില്ല നടപടിയുമില്ല. ആഭ്യന്തരമന്ത്രി പറഞ്ഞത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണോ? എങ്കില്‍ ചോദ്യങ്ങളല്ല നടപടിയാണ് വേണ്ടത്. മുഖ്യമന്ത്രി തിരിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്. ആഭ്യന്തരമന്ത്രി പറയുന്നു ഇവിടെ മത്സരം എന്‍.ഡി.എയും എല്‍ഡിഎഫും തമ്മിലാണെന്ന്. എന്നാല്‍ മത്സരം ആര് തമ്മിലാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here