Home NATIONAL ബിജെപിക്കെതിരെ പ്രതിപക്ഷ പടയൊരുക്കം? ശരത് പവാര്‍- പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച

ബിജെപിക്കെതിരെ പ്രതിപക്ഷ പടയൊരുക്കം? ശരത് പവാര്‍- പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച

ബിജെപിക്കെതിരെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ഐക്യത്തിന് നീക്കം. തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉള്‍പ്പെടെയുള്ള ശിവസേനാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസം മോദിയുമായ ഇല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കിഷോര്‍- ശരത് പവാര്‍ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യം ആണുള്ളത്. മഹാരാഷ്ട്രയില്‍ നിലവിലുള്ള മഹാവികാസ് അഘാടി സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് ഇപ്പോള്‍ ശക്തമാകുന്നത്.

അടുത്ത വര്‍ഷമാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. 2 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ അണിയറ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here