Home Top News 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്. ഇരയും പ്രതിയും വിവാഹം കഴിച്ചു; 22-കാരനെതിരായ പോക്സോ...

17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്. ഇരയും പ്രതിയും വിവാഹം കഴിച്ചു; 22-കാരനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി: ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നതു കണക്കിലെടുത്ത് 22 വയസ്സുകാരനെതിരായ പോക്‌സോ കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കി. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.

ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു.

കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here