Home Dont miss എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനത്തിന് ഇനി പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനത്തിന് ഇനി പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

കേരളത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ നിയമനത്തിന് ഇനി പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ ജീവനക്കാരന്‍/ കാരി ജോലിയില്‍ കയറി ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട നിയമ/ ചട്ടഭേദഗതി വരുത്താന്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് മാസം സ്മയം നല്‍കി.

ഇരിട്ടി, കല്യാട് വില്ലേജില്‍ 41.7633 ഹെക്ടര്‍ അന്യം നില്‍പ്പ് ഭൂമിയും ലാന്‍റ് ബോര്‍ഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടര്‍ മിച്ചഭൂമിയും ഉള്‍പ്പെടെ 46.6241 ഹെക്ടര്‍ ഭൂമി രാജ്യാന്തര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നല്‍കാന്‍ തീരുമാനിച്ചു.

വിനോദസഞ്ചാര വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റിലെ സ്റ്റാഫ് പാറ്റേണ്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആൻഡ് കാറ്ററിങ് ടെക്നോളജി മാര്‍ഗരേഖ പ്രകാരം പുതുക്കാന്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here