Home KERALA ഒരു മിനിട്ട് ഒന്ന് നില്‍ക്കണേ’ കരുതലാണ് പോലീസ്, കാവലാണ് പോലീസ്’ കോറോണ അവബോധ ഹസ്വചിത്രവുമായി പത്തനംതിട്ട...

ഒരു മിനിട്ട് ഒന്ന് നില്‍ക്കണേ’ കരുതലാണ് പോലീസ്, കാവലാണ് പോലീസ്’ കോറോണ അവബോധ ഹസ്വചിത്രവുമായി പത്തനംതിട്ട പോലീസ്

അപര്‍ണ കെ.എസ്

‘കരുതലാണ് പോലീസ്, കാവലാണ് പോലീസ്’ ഇത് ഒന്നും കൂടെ തെളിയിക്കുകയാണ് പത്തനംതിട്ട ജില്ലാ പോലീസ് തങ്ങളുടെ ഹ്രസ്വചിത്രത്തിലൂടെ. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൊറോണ വൈറസിനെക്കുറിച്ചു അവബോധം നല്‍കുന്ന ചിത്രമാണ് ‘ഒരു മിനിട്ട് ഒന്ന് നില്‍ക്കണേ’.

 

കൊറോണയുമായി ബന്ധപെട്ടു അരുണ്‍ സംവിധാനം ചെയ്ത ഈ ഷോര്‍ട് ഫിലിം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. നിത്യജീവിതത്തില്‍ പലകാര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കൊറോണ പോലെയുള്ള വൈറസുകളില്‍ നിന്നും ഒരു മുന്‍കരുതലും എടുക്കാതിരിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ ചൂണ്ടികാണിക്കുന്നതാണ് ഷോര്‍ട് ഫിലിമിന്റെ ഇതിവൃത്തം.

കൊറോണ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ഒരു മിനിട്ട് ഒന്ന് നില്‍ക്കണേ എന്ന ഹ്രസചിത്രം.

കൊറോണകാലത്തെ ലോക്ക് ഡൌണ്‍ നിബന്ധനകള്‍ എന്തെങ്കിലും കാരണം പറഞ്ഞു ലംഘിക്കാനുള്ളതല്ല, അത് പാലിക്കാനുള്ളതാണെന്ന് ഈ ഷോര്‍ട് ഫിലിമിലൂടെ ജില്ലാ പോലീസ് മേധാവി ജനങ്ങളിലേക്കെത്തിക്കുന്നു. നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജീവിതത്തിലെ മൂന്നു സാഹചര്യങ്ങളുമായി കോര്‍ത്തിണക്കിയാണ് ഈ ഷോര്‍ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്.


പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ. ജി. സൈമണ്‍ ഐ. പി. എസിന്റെ ആശയത്തില്‍ രൂപം കൊണ്ട ഈ ഹ്രസ്വചിത്രത്തിന്റെ കഥ സാബു നാരായണന്‍ എഴുതിയപ്പോള്‍ തിരക്കഥ അരുണ്‍, മധു എന്നിവര്‍ ചേര്‍ന്ന് ഒരുക്കി. എഡിറ്റിംഗ് നിര്‍വഹിച്ചത് അനന്ദു എസ് വിജയ് ആണ്. മധു സന്ദീപനി, സാബു നാരായണന്‍, ദീപ്തി കുമാര്‍, ഫിറോസ് അബ്ദുല്‍ ലത്തീഫ്, ദീപ മോഹന്‍, രാജേഷ് മല്ലശേരി, സിന്‍സി. പി. അസീസ്, റിയാസ് എന്നിവരാണ് അഭിനേതാക്കള്‍.പത്തനംതിട്ട ജില്ലാ പോലീസ് മോധാവി കെജി സൈമണ്‍ കഴിഞ്ഞ ദിവസം ഹസ്വചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയല്ലാം ആദരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here