Home Crime എടിഎം കത്തിക്കാന്‍ ശ്രമം, പ്രതിയുടെ ദൃശ്യം സിസിടിവിയില്‍

എടിഎം കത്തിക്കാന്‍ ശ്രമം, പ്രതിയുടെ ദൃശ്യം സിസിടിവിയില്‍

കൊച്ചി കളമശ്ശേരിയില്‍ എടിഎം കത്തിക്കാന്‍ ശ്രമം നടന്നു. കളമശ്ശേരി കുസാറ്റ് ക്യാമ്പസ്സിലെ എടിഎമ്മാണ് കത്തിക്കാന്‍ ശ്രമിച്ചത്. എടിഎമ്മിലെ പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബാങ്കിന്റെ എടിഎം ആണ് കത്തിക്കാന്‍ ശ്രമം നടന്നത്. പ്രതിയുടെ ചിത്രം സിസിടിവിയില്‍ വ്യക്തമാണ്. ഇയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. പ്രതിയുടെ ദൃശ്യം വ്യക്തമായതിനാല്‍ ഉടനെ തന്നെ ഇയാളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കാന്‍ ശ്രമിച്ച ഇയാള്‍ക്ക് അതിന് കഴിഞ്ഞില്ല. അതിന് പിന്നാലെ കയ്യില്‍ കരുതിയ ദ്രാവകം ഒഴിച്ചതിന് ശേഷം തീയിടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴേമുക്കാലോടെയാണ് സംഭവം നടന്നത്. എടിഎം മെഷീനിന്റെ പുറം ഭാഗവും പേപ്പറുകളും കത്തിനശിച്ചു. ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഇതെന്ന് സംശയിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലാണ് കത്തിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന്് മനസ്സിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here