Home Police സേനയെ ബലപ്പെടുത്താന്‍ പെണ്‍പോലീസ് പട എത്തുന്നു; പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച

സേനയെ ബലപ്പെടുത്താന്‍ പെണ്‍പോലീസ് പട എത്തുന്നു; പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച

സംസ്ഥാന പോലീസ് സേനയില്‍ പുതിയതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത ആരെയും ഞെട്ടിക്കുന്നത്. . രണ്ട് എം.സി.എ.ക്കാര്‍, ആറ് എം.ബി.എ.ക്കാര്‍, ഏഴ് എം.ടെക്കുകാര്‍, 59 ബി.ടെക്കുകാര്‍, 50 ബി.എഡുകാര്‍ ബിരുദാനന്തരബിരുദമുള്ളവര്‍ ഇത്തരത്തില്‍ വിവിധ ഡിഗ്രികളുമായി 119 പേരാണ് പോലീസ് സേനയില്‍ വരവറിയിക്കുന്നത്.

ഇവരില്‍ വിവിധ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് രാജിവെച്ചു എത്തുന്നവര്‍ 18 പേരുണ്ട്. വിവാഹം കഴിഞ്ഞ് സേനയിലെത്തുന്നത് 280 പേരും.

കേരളാ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാം ബാച്ചിലെ സേനാംഗങ്ങളുടെ വിവരങ്ങളാണിത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ടിന് രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ സേനയുടെ ഭാഗമാകുന്നത്. പരേഡ്, ശാരീരികക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനിങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധപരിശീലനം, ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള പരിശീലനം സേനയില്‍ പാസിങ് പരേഡിനായി കാത്തിരിക്കുന്ന ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here