Home KERALA പോള്‍ ആപ്പ് വഴിയും ഇ-പാസ്സിന് അപേക്ഷിക്കാം. പതിവ് പോലെ വിവരം പങ്ക് വയ്ക്കാന്‍ മീം ഒരുക്കി...

പോള്‍ ആപ്പ് വഴിയും ഇ-പാസ്സിന് അപേക്ഷിക്കാം. പതിവ് പോലെ വിവരം പങ്ക് വയ്ക്കാന്‍ മീം ഒരുക്കി പൊലീസ

അടിയന്തരയാത്രയ്ക്ക് ആവശ്യമായ പൊലീസ് ഇ പാസ്സ് അപേക്ഷ ഇനി മുതല്‍ പോള്‍ ആപ്പിലൂടെയും അപേക്ഷിക്കാം. പൊലീസിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായിട്ടായിരുന്നു അപേക്ഷിക്കാന്‍ ഇതു വരെ അനുമതി ഉണ്ടായിരുന്നത്. ഒരേ സമയം നിരവധി പേര്‍ക്ക് അപേക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു എങ്കിലും ആദ്യ ദിവസം അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ സൈറ്റ് ഓണ്‍ ചെയ്യാന്‍ പോലും കാലതാമസം നേരിട്ടു. എന്നാല്‍ ഉടനെ തന്നെ ഇത് പരിഹരിക്കുകയും ചെയ്തു. അപേക്ഷകള്‍ പൊലീസ് വെരിഫൈ ചെയ്ത് അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന അപേക്ഷകള്‍ക്ക് മാത്രമേ പാസ്സ് നല്‍കുന്നുള്ളു. ഇപ്പോള്‍ കേരള പോലീസിന്റെ ആപ്പായ പോള്‍ ആപ്പ് വഴിയും അപേക്ഷക്കാനുള്ള അവസരം ഒരുക്കുകയാണ് പൊലീസ്. ഈ വിവരം സമൂഹമാധ്യമത്തിലൂടെ ഒരു മീം വഴിയാണ് പൊലീസ് അറിയിച്ചത്. അമര്‍ അക്ബര്‍ അന്തോണി സിനിമയിലെ രംഗമാണ് മീമിനായി ഉപയോഗിച്ചത്. ട്രോളുകള്‍ക്കും മീമുകള്‍ക്കും അതു പോലെ തന്നെ കുറിക്ക് കൊള്ളുന്ന മറുപടികളുമായും കേരളാ പൊലീസിന്റെ സമൂഹമാധ്യമ പേജ് ജനപ്രിയമാണ്. അപേക്ഷ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഫോണില്‍ എസ്എംഎസ്സായി ലഭിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here