ലോക്ഡൗണില്‍ അടിയന്തരയാത്രയ്ക്ക് ആവശ്യമായ പൊലീസ് ഇ പാസ്സ് അപേക്ഷ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഫോണില്‍ എസ്എംഎസ്സായി ലഭിക്കും. അത്യാവശ്യ സന്ദര്‍ശഭങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ പാസ് ഓണ്‍ലൈനില്‍ ലഭിക്കാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ച് വരേണ്ടതുമായ സ്ഥലം, തിയതി, സമയം, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അനുമതി ലഭിച്ചതായ യാത്രാ പാസ് ഡൗണ്‍ലോഡ് ചെയ്തോ സ്ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാം. പൊലീസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
അതേ സമയം, അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് ലഭിക്കില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. മാത്രമല്ല, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള കടകളില്‍ പോകുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. അന്തര്‍ജില്ലാ യാത്ര ഒഴിവാക്കാന്‍ ആകാത്തത് ആണെങ്കില്‍ മാത്രമേ അനുവദിക്കു. അവശ്യസര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.