Home KERALA കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ പറ്റില്ലെന്ന് മകനും മരുമകളും, സ്വത്ത് ഭാഗം വച്ചതിലെ...

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ പറ്റില്ലെന്ന് മകനും മരുമകളും, സ്വത്ത് ഭാഗം വച്ചതിലെ തര്‍ക്കം എതിര്‍പ്പിന് കാരണം. പൊലീസ് ഇടപെട്ട് മകളുടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി

പള്ളിപ്പുറത്ത് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സമ്മതിക്കാതെ മകനും മരുമകളും. അരമണിക്കൂര്‍ ആണ് മകന്റെ കടുംപിടുത്തം കാരണം അമ്മയുടെ മൃതദേഹം ആംബുലന്‍സില്‍ കിടക്കേണ്ടി വന്നത്. വടക്കുംകര സ്വദേശിയായ വീട്ടമ്മ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം.

സ്വത്ത് ഭാഗം വച്ചതിലെ തര്‍ക്കമാണ് മൃതദേഹം സംസ്‌കരിക്കാനുള്ള എതിര്‍പ്പിന് കാരണമായി പൊലീസ് പറയുന്നത്. വീട്ടുവളപ്പില്‍ സംസ്‌കരിക്കാനോ തറവാടിനോട് ചേര്‍ന്ന് മകളുടെ വീട്ടിലേക്ക് കൊണ്ടു പോകാനോ സമ്മതിക്കില്ലെന്നായിരുന്നു മകന്റെ നിലപാട്. മകളുടെ വീട്ടിലായിരുന്നു അമ്മ താമസിച്ചിരുന്നത്. പൊലീസ് എത്തിയിട്ടും മകനും മരുമകളും വഴങ്ങിയില്ല. തുടര്‍ന്ന് ജൂനിയര്‍ എസ്‌ഐ ബിനിമോളുടെ നേതൃത്വത്തില്‍ ബലമായി മൃതദേഹം മകളുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മൃതദേഹം സംസ്‌കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here