Home KERALA വി.എസ് അച്യുതാന്ദനെ നാലു കൊല്ലമായി പിണറായി വിജയന്‍ ക്വാറന്റൈന്‍ ചെയ്തിട്ടെന്ന് തണ്ണിത്തോട് സിഐയുടെ പരിഹാസം;...

വി.എസ് അച്യുതാന്ദനെ നാലു കൊല്ലമായി പിണറായി വിജയന്‍ ക്വാറന്റൈന്‍ ചെയ്തിട്ടെന്ന് തണ്ണിത്തോട് സിഐയുടെ പരിഹാസം; മുഖ്യമന്ത്രി പിണറായി വിജയനെ താറടിച്ചു കാട്ടി പൊലീസ് ഇന്‍സ്പെക്ടറുടെ വാട്സാപ്പ് പോസ്റ്റ്: സിഐയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി എസ്,എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്‍ര്

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പരിഹസിച്ചും പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പൊലീസ് ഇന്‍സ്പെക്ടറുടെ. പോസ്റ്റ് തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാനാണ് പുലിവാല്‍ പിടിച്ചത്. തണ്ണിത്തോട് പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിഎസിന്റെ ചിത്രം സഹിതം രണ്ടാഴ്ച ക്വാറന്റൈനില്‍ ഇരിക്കാന്‍ പറയുമ്പോള്‍ മടിക്കുന്നവരും രണ്ടു മാസം വീട്ടിലിരുന്ന് മടുപ്പ് വന്നവരും ഈ ഫോട്ടോയിലേക്ക് ഒന്നു നോക്കിയാല്‍ മതി.

എല്ലാ സങ്കടവും മാറും. നാലു കൊല്ലമായി പിണറായി വിജയന്‍ ഇദ്ദേഹത്തെ ക്വാറന്റൈന്‍ ചെയ്തിട്ട് എന്നാണ് പോസ്റ്റ്. തണ്ണിത്തോട്ടില്‍ ക്വാറന്റില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ അലംഭാവം കാട്ടിയെന്നതടക്കമുളള നിരവധി ആക്ഷേപങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.
നെടുങ്കണ്ടം സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് അയൂബ് ഖാന്‍. ഇതടക്കം നിരവധി വിഷയങ്ങളില്‍ അച്ചടക്ക നടപടിയും നേരിട്ടിട്ടുണ്ട്. തുടര്‍ന്ന് ചില പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ ഒരു സിപിഎം നേതാവിനെ സ്വാധീനിച്ചാണ് ഇദ്ദേഹം നടപടികളില്‍ നി്‌ന്നൊഴിവായി സ്വന്തം ജില്ലയില്‍ തന്നെ പോസ്റ്റിംഗ് വാങ്ങിയതെന്നും നാട്ടില്‍ പാട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനനെയും അപമാനിച്ചതിനെതിരെ എസ്.എപ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും ബാലസഘം ജില്ലാ കോര്‍ഡിനേറ്ററുംമായ ജയകൃഷ്ണന്‍ തണ്ണിത്തോട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോവിഡ് കാ ലത്ത് കോരളത്തെ നാണം കെടുത്തുന്ന രീതിയുളള ചില പ്രവര്‍ത്തനങ്ങളടക്കം ഇദ്ദേഹത്തിന്റെ അറിവോടെയാണ് തണ്ണിത്തോട്ടില്‍ ഉണ്ടായതെന്നും പരാതിയില്‍ പറയുന്നുണ്ട്.്
എച്ച്ഓയുടെ നടപടിയെ പലരും രഹസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. നേര്‍ക്കു നേരെ നിന്ന് വിമര്‍ശനം ഉന്നയിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ളയാണ് വിഎസ് അച്യൂതാനന്ദന്‍. മുന്‍മുഖ്യമന്ത്രി എന്ന നിലയില്‍ പ്രോട്ടോക്കോളില്‍ നിര്‍ണായക സ്ഥാനമുണ്ട്. മാത്രവുമല്ല, കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളം മുഴുവന്‍ ബഹുമാനിക്കുന്നയാളാണ് വിഎസ്. അയൂബ്ഖാന്റെ പൊലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍. ഇയാള്‍ക്ക് ഇതിന് എങ്ങനെ ധൈര്യം വന്നു എന്നാണ് മറ്റു പൊലീസുകാര്‍ ചോദിക്കുന്നത്. പോസ്റ്റ് പൊലീസിനുള്ളില്‍ തന്നെ ചര്‍ച്ചയായി.

രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. വിഎസിനും പിണറായിക്കും എതിരായ അയൂബ്ഖാന്റെ പോസ്റ്റ് കടുത്ത അച്ചടക്ക ലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇടതു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയെയും ക്യാബിനറ്റ് റാങ്കോടു കൂടി ഭരണം നടത്തുന്ന മുന്‍മുഖ്യമന്ത്രിയെയും അവഹേളിച്ചത് ഗുരുതരമായ കൃത്യവിലോപമായിട്ടാണ് കണക്കാക്കുന്നത്. ഉദ്യോഗസ്ഥന് എതിരേ നടപടി വന്നേക്കുമെന്ന് തന്നെയാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here