Home Police രൺജിത് വധക്കേസ്: കൊലയാളികൾ കേരളം വിട്ടു

രൺജിത് വധക്കേസ്: കൊലയാളികൾ കേരളം വിട്ടു

ആലപ്പുഴ: ബിജെപി നേതാവ് രൺജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞു. എന്നാൽ പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും എഡിജിപി വിജയ് സാഖറെ. ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോധനകൾ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞു.പ്രതികൾ മൊബൈൽ ഫോൺ ഒഴിവാക്കി സഞ്ചരിക്കുന്നതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്. അന്വേഷണ സംഘം അവരുടെ പിന്നാലെ തന്നെയുണ്ട്. എ ഡി ജി പി അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജീതിന്റെ കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here