Home Crime മദ്യ ലഹരിയിൽ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് എ.എസ്.ഐ; വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍

മദ്യ ലഹരിയിൽ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് എ.എസ്.ഐ; വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍

തൃശ്ശൂര്‍: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് യാത്രികരെ ഇടിച്ചുതെറിപ്പിച്ച എ.എസ്.ഐ.യും സംഘവും അറസ്റ്റില്‍. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ. പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികരായ ലിജിത്ത്, കാവ്യ എന്നിവരെ വന്നിടിച്ച എ.എസ്.ഐ ഓടിച്ച കാർ‌ നിർ‌ത്താതെ പോയി.തുടർന്ന് ഇതുവഴി വന്ന നാട്ടുകാർ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ നൽകിയ വിവരത്തെ തുടർന്ന് പിന്തുടർന്ന നാട്ടുകാർ ഒരുകിലോമീ‌റ്ററകലെ അപകടത്തിൽ തകർന്ന കാറിൽ പ്രശാന്തിനെയും സംഘത്തെയും കണ്ടെത്തി.

കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പീച്ചിയ്ക്കടുത്ത് കണ്ണാറയില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ.യായ പ്രശാന്ത് നിലവില്‍ വടക്കേക്കര സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനിലാണ്. കാറില്‍ കൂടെയുണ്ടായിരുന്നവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്. സംഘത്തിലുള്ളത് എ.എസ്.ഐ.യാണെന്ന് മനസിലായതോടെ സ്ഥലത്തെത്തിയ പോലീസുകാര്‍ സംഭവം മറച്ചുവെയ്ക്കാനും ശ്രമിച്ചു. ഇവരെ കഴിഞ്ഞദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മറ്റുവിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here