Home Crime ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട്് കൊച്ചി സ്‌റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെറളായിക്കടവ് സ്വദേശിയാണ് അറസ്റ്റിലായ സുധീര്‍. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ അമ്മ തന്നെയാണ് പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ ഉടന്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പൊലീസിന്റെ വിവിധ നവമാധ്യമ ഇടങ്ങളിലെ പേജുകളിലും മറ്റും ടാഗ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.

സുധീര്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നാണ് കുട്ടിയുടെ അമ്മ അറിയിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടിയെ പറഞ്ഞത് അനുസരിച്ചില്ല എന്ന കാരണത്താലാണ് കഴിഞ്ഞ ദിവസം സുധീര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഒറ്റക്കാലില്‍ നിര്‍ത്തി കുട്ടിയെ ചവിട്ടുകയും നിരവധി തവണ അടിക്കുകയും ചെയ്തു. അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും ഇതിനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here