Home Crime മോന്‍സണുമായി അടുപ്പമുള്ള പൊലീസുകാര്‍ കുടുങ്ങും, ഇന്റലിജന്‍സ് അമ്പേഷണം

മോന്‍സണുമായി അടുപ്പമുള്ള പൊലീസുകാര്‍ കുടുങ്ങും, ഇന്റലിജന്‍സ് അമ്പേഷണം

 

മോന്‍സണ്‍ മാവുങ്കലുമായി അടുപ്പമുള്ള പൊലീസുകാര്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തും. ഐജി ലക്ഷ്മണ, മുന്‍ ഡിഐജി സുരേന്ദ്രന്‍, എറണാകുളം എസിപി ലാല്‍ജി തുടങ്ങിയവര്‍ അന്വേഷണപരിധിയില്‍ ഉണ്ട്. മോന്‍സണുമായി നല്ലൊരു വിഭാഗം പൊലീസിനും അടുപ്പം ഉണ്ടെന്ന് തെളിയുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുകയാണ് സംസ്ഥാന പൊലീസ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഡിജിപിയാണ് ഇന്റലിജന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് കരുതുന്നത്. മോന്‍സണെതിരെയുള്ള പൊലീസ് നീക്കങ്ങള്‍ അറിയാന്‍ പൊലീസ് ബന്ധം ഇയാള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരും മോന്‍സണ്‍റെ അടുത്ത പരിചയത്തില്‍ ഉണ്ട്. മോന്‍സണ്‍ നാല് മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതിയില്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here