കോട്ടയം: പോക്സോ കേസിൽ ഇരകളായ രണ്ടു പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരണപ്പെട്ടു. രണ്ടാമത്തെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണ്.
തലയോലപ്പറമ്പിലാണ് സംഭവം. ഒതളങ്ങ കഴിച്ചാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരു വർഷം മുൻപത്തെ പോക്സോ കേസിലെ ഇരകളാണ് ഈ പെൺകുട്ടികൾ.