മൂന്നാര്‍: മകൻ്റെ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ ഉൾപ്പെട്ട പ്രതിയായ ആളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ ന്യൂ കോളനി സ്വദേശി പി പാല്‍പാണ്ടി (56) ആണ് മരിച്ചത്. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
2019 ലാണ് കേസിനാസ്പാദമായ സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ മകൻ്റെ കുട്ടിയെ പാൽപ്പാണ്ടി പീഡിപ്പിച്ചു എന്ന് ബന്ധുക്കൾ പരാതി നൽകിയത്. പാല്‍പാണ്ടി നിരപരാധിയാണെന്നും പീഡനം സംബന്ധിച്ച് വ്യാജപരാതി നല്കി കേസില്‍ കുടുക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്കി. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ൽ പാല്‍പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 3 മാസം ജയിലില്‍ കിടന്ന ശേഷം പാല്‍പാണ്ടി ജാമ്യത്തില്‍ പുറത്തിറങ്ങി. പിന്നീട് പുറത്തിറങ്ങിയ ഇയാൾ അസ്വസ്ഥനായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യ.