Home Education സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തീരുമാനം ഇനി പ്രധാനമന്ത്രി എടുക്കും, പരീക്ഷ നടത്തണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തീരുമാനം ഇനി പ്രധാനമന്ത്രി എടുക്കും, പരീക്ഷ നടത്തണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണ്ടെന്ന് കൂടുതല്‍ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം. പരീക്ഷ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാനങ്ങള്‍ ദില്ലിയും മഹാരാഷ്ട്രയുമാണ്. ചില പരീക്ഷകള്‍ മാത്രം നടത്താനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. ഒന്നര മണിക്കൂറായി പരീക്ഷ നടത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം ഇനി പ്രധാനമന്ത്രി എടുക്കും. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാമത്തെ ചര്‍ച്ചയായിരുന്നു ഇന്നത്തേത്. കോവിഡ് പ്രതിദിന കേസുകളില്‍ ദേശീയ ശരാശരിയില്‍ കുറവ് കാണുന്നതിനാലാണ് പരീക്ഷ റദ്ദാക്കണ്ടെന്ന ചര്‍ച്ച ഉണ്ടായത്.

ജൂണിന് ശേഷം പരീക്ഷ നടത്താമെന്നായിരുന്നു മാര്‍ച്ചില്‍ സിബിഎസ്ഇ ആദ്യം തീരുമാനിച്ചത്. പിന്നീട് രണ്ടാം തരംഗം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് തുടര്‍ചര്‍ച്ചകളിലേക്ക് കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here