Home Top News കൊറോണക്കാലത്ത് പുതിയ ചലഞ്ചുമായി മോദി;കൊറോണയെന്ന ഇരുട്ടിന് പ്രകാശത്തിലൂടെ മറുപടി നൽകാം; ഞായറാഴ്ച രാത്രി ഒൻപത് മണിക്ക്...

കൊറോണക്കാലത്ത് പുതിയ ചലഞ്ചുമായി മോദി;കൊറോണയെന്ന ഇരുട്ടിന് പ്രകാശത്തിലൂടെ മറുപടി നൽകാം; ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് എല്ലാവരും വീട്ടിലെ ലൈറ്റുകൾ ഓഫാക്കണം; അതിന് ശേഷം കൈയിൽ ടോർച്ചോ മൊബൈലോ തെളിച്ച് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണം; ഇതിനായി ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്; ലോക് ഡൗണിൽ ആരും ഒറ്റപ്പെടുന്നില്ലെന്ന സന്ദേശം അന്ധകാരത്തെ വെളിച്ചത്തിലൂടെ ഇല്ലായ്മ ചെയ്ത് നമുക്ക് നൽകാം; ലോക്ക്ഡൗണിനോട് ജനം സഹകരിച്ചു, ഐക്യം പ്രകടമായി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗണ്‍ ഒന്‍പത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങള്‍ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും പ്രധാനമന്ത്രി. ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചു
ഏപ്രില്‍ അഞ്ച് ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് വിളക്കുകളെല്ലാം അണച്ച് വാതില്‍ അടച്ച് വീട്ടിലിരിക്കണം
എല്ലാവരും ചേർന്ന് കോറോണയെന്ന ഇരുട്ടിന് മറുപടി നൽകണം. ഈ അഞ്ചാം തീയതി പ്രകാശത്തിലൂടെ ഇതിന് മറുപടി നൽകണം. എല്ലാ ദേശവാസികളും ഒരുമിക്കണം. പുതിയ തലത്തിലേക്ക് കൊണ്ടു പോകണം. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ ലൈറ്റുകളും അടയ്ക്കണം. അതിന് ശേഷം ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം. മൊബൈലും ടോർച്ചും എല്ലാം ഉപയോഗിക്കാം. കൊറോണയെന്ന അന്ധകാരത്തെ ഈ വെളിച്ചത്തിലൂടെ തോൽപ്പിക്കാം. ഈ സമയം വീട്ടിലെ എല്ലാ വിളക്കും അണയ്ക്കണം. ഇതിലൂടെ പ്രകാശത്തിന്റെ മഹാശക്തിയെ തിരിച്ചറിയാം. അങ്ങനെ നമുക്ക് കരുത്ത് കാട്ടാം-മോദി പറഞ്ഞു. നേരത്തെ ആരോഗ്യ പ്രവർത്തകർക്കായി ജനതാ കർഫ്യൂ ദിനത്തിൽ കൈയടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് സമാനമാണ് ഇപ്പോഴത്തെ ചലഞ്ചും.

ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദി.. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലർക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. ഏപ്രിൽ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണിൽ തുടരവെ ജനങ്ങളോടു മോദി ആഹ്വാനം ചെയ്തു.

ആരും ഒറ്റയ്ക്കല്ലെന്ന് തെളിയിക്കാനാണ് ഇപ്പോൾ പ്രകാശം രാത്രിയിൽ തെളിയിക്കാനുള്ള ആവശ്യം. ലോക് ഡൗണിൽ ആരും ഒറ്റയ്ക്കല്ല-ഇതു പറഞ്ഞാണ് പുതിയ ചലഞ്ച് മോദി മുമ്പോട്ട് വയ്ക്കുന്നത്. പത്ത് മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് മോദി നൽകിയത്. ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗൺ ഒൻപത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങൾ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണിൽ പ്രകടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗണിന്റെ നാളുകളിൽ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവർത്തിച്ചുവെന്നും മോദി വ്യക്തമാക്കി.

കൊറോണ വ്യാപനം തടയാൻ അടച്ചിടൽ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നൽകിയത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകര്‍ഫ്യൂ, അടച്ചിടല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നിലെത്താറുള്ളത് പതിവില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം.

വ്യാഴാഴ്ച പ്രധാനമാന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് വീഡിയോ സന്ദേശത്തിലൂടെ വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്ന കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here