Home NATIONAL ഇ റുപ്പി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ഇന്ത്യയ്ക്ക് ഇനി സമ്പര്‍ക്ക രഹിത, കറന്‍സി രഹിത സൗകര്യം

ഇ റുപ്പി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ഇന്ത്യയ്ക്ക് ഇനി സമ്പര്‍ക്ക രഹിത, കറന്‍സി രഹിത സൗകര്യം

 

രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തോടെ ഇ റുപ്പി സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പണമിടമാട് സമ്പര്‍ക്കരഹിതവും കറന്‍സിരഹിതവും ആകാന്‍ ഈ സംവിധാനം സഹായകമാകും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇ റുപ്പി വികസിപ്പിച്ചത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ഇതിന് പിന്നില്‍.

ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആര്‍ കോഡിനെ അടിസ്ഥാനമാക്കിയാകും ഇ റുപ്പി പ്രവര്‍ത്തിക്കുക. വൗച്ചറുകള്‍ വേഗത്തില്‍ മാറ്റാനാകും. മൊബൈല്‍ നമ്പര്‍ വഴിയാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. സേനവദാതാക്കള്‍ക്കായി വൗച്ചര്‍ കൈമാറാന്‍ ബാങ്കിന് സാധിക്കും. ഇത് വഴി ഉപഭോക്താക്കള്‍ക്ക് വൗച്ചര്‍ ലഭിക്കുകയും ചെയ്യും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇ റുപ്പി സംവിധാനം ഉപയോഗപ്പെടുത്താനാകും. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്‌സിഡി വിതരണം, ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇവ പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here