Home Education പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയം 40:30:30, ഫലം ജൂലൈ 31ന് മുമ്പ്

പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയം 40:30:30, ഫലം ജൂലൈ 31ന് മുമ്പ്

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയം 40:30:30 എന്ന അനുപാതത്തില്‍ ആകുമെന്ന് സുപ്രീംകോടതിയെ ബോര്‍ഡ് അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. 10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കിന്റെ ഫലം അടുത്തുമാകും അന്തിമ ഫലം പ്രസിദ്ധീകരിക്കുക.

അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാകും എടുക്കുക. തിയറി പരീക്ഷകളുടെ മാര്‍ക്ക് ഇങ്ങനെ നിശ്ചയിക്കുമ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷാ മാര്‍ക്കുകള്‍ അതത് സ്‌കൂളുകള്‍ സമര്‍പ്പിക്കും.
ഫലനിര്‍ണയം നിരീക്ഷിക്കാന്‍ ആയിരം സ്‌കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപീകരിക്കും. ജൂലൈ 31ന് മുമ്പ് ഫലം പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമെന്നും കോടതിയെ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here