Home KERALA ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി;ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍...

ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി;ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചു

കൊച്ചി: ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള പരാതിയില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നുവെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കോടതി വ്യക്തമാക്കി.. കേസ് പരിഗണിക്കുന്നത് കോടതി 13ലേക്ക് മാറ്റി.

മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുന്നതോ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് നിഷിദ്ധമാണ്.

ആന്റോ ആന്റണിയുടെ ഭാര്യയായ ഗ്രേസ് ആന്റോ  മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയെന്നാണ് പരാതി. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും സിപിഎം നേതാവുമായ എസ് അനന്തഗോപനാണ് ഹര്‍ജി നല്‍കിയത്. ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഗ്രേസ് ആന്റണിയുടെ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതില്‍ ക്രൈസ്തവ മത മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് പ്രസംഗം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here