Home KERALA പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ മടങ്ങിയെത്തുന്നു, അമ്പത് രൂപയായി

പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ മടങ്ങിയെത്തുന്നു, അമ്പത് രൂപയായി

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ വീണ്ടും പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എടുക്കണം. കോവിഡ് കാരണം ഒരു വര്‍ഷമായി ടിക്കറ്റുകള്‍ എടുക്കേണ്ടതില്ലായിരുന്നു. പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് അമ്പത് രൂപയാണ് ഇനി നല്‍കേണ്ടി വരിക. മിക്ക ഡിവിഷനുകളിലും ഇന്ന് മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. പ്ലാറ്റ്‌ഫോമുകളില്‍ നിലവില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പത്ത് രൂപ ആയിരുന്ന ടിക്കറ്റ് അമ്പത് രൂപ ആക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ നേരത്തെ തന്നെ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ അമ്പത് രൂപയാക്കിയിരുന്നു. അതേ സമയം, യുടിഎസ് ടിക്കറ്റ് നല്‍കാത്ത ചെറിയ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ലഭിക്കാനിടയില്ല. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here