Home KERALA കെ റെയിലിന് കേന്ദ്രാനുമതിയുണ്ട്; പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി, 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും, അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍...

കെ റെയിലിന് കേന്ദ്രാനുമതിയുണ്ട്; പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി, 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും, അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തിലില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. സംസ്ഥാനത്തുടനീളമുള്ള യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത് ബിസിനസ്, സാങ്കേതികം, ടൂറിസം തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കുമെന്നതിൽ രണ്ടഭിപ്രായമുണ്ടാകില്ല എന്നും ഒരു വാരികയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു

പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്. സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളിൽ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെന്‍ഡര്‍ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ക്ക് നീക്കിവെച്ച അക്കൗണ്ടില്‍ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുവര്‍ഷത്തിലാണ് ഇതില്‍ മാറ്റംവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here