Home KERALA സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴുപേര്‍ രോഗമുക്തി നേടി; 218 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി:...

സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴുപേര്‍ രോഗമുക്തി നേടി; 218 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക്. കണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് നാലുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. 387 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 167 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. ഇതില്‍ 96,942 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 16,475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.16,002 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നു വന്നവരും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടുപേര്‍ വിദേശികളാണ്.

114 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂര്‍-80, കാസര്‍കോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശ്ശൂര്‍-13, വയനാട്-3 എന്നിങ്ങനൊണ് രോഗം സഥിരീകരിച്ചിട്ടുള്ളത്. രോഗം ഭേദമായി പോകുന്നവരുടെ നിരക്ക് രാജ്യത്തില്‍ തന്നെ കേരളത്തിലാണ് കൂടുതലെന്നും ഇതിനോടകം 218 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here