തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍,കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
ഇതുവരെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേര് നിരീക്ഷണത്തിലുണ്ട്. 20,172 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 501 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുലരെ 24,952 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 23,880 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലായി പുലര്‍ത്തുന്നവര്‍ എന്നിങ്ങനെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് ശേഖരിച്ച 875 സാമ്പിളുകളില്‍ 801 എണ്ണത്തിന്റെ റിസള്‍ട്ട് നെഗറ്റീവാണ്.
കഴിഞ്ഞദിവസം പുനഃപരിശോധനയക്ക് അയച്ച ഇടുക്കിയില്‍നിന്നുള്ള മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള 25 സാമ്പിളുടെ റിസള്‍ട്ട് വന്നിട്ടില്ല. ഹോട്ട് സ്പോട്ടുകളില്‍ രണ്ടു പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ 102 ഹോട്ട് സ്പോട്ടുകളാണുള്ളത്.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.