Home POLITICS മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും

മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും

കോവിഡ് മുക്തനായ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തും. തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുത്ത് മുന്നോട്ട് പോകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തുടരവെ കോവിഡ് പിടിപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ചികിത്സയില്‍ പോവുകയും നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു.

ഇതിനിടെ മന്ത്രി സഭായോഗങ്ങള്‍ക്ക് അദ്ദേഹം ഓണ്‍ലൈന്‍ വഴി നേതൃത്വം നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സയിലായിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു കോവിഡ് കോര്‍കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. ഇക്കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി ചീഫ് സെക്രട്ടറി തേടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ നടപ്പാക്കുന്നതില്‍ ഏകോപനമില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഇതിനിടെ ഉയര്‍ത്തിയിരുന്നു.

മാത്രമല്ല ഇക്കാര്യത്തില്‍ പല വകുപ്പുകളും സ്വന്തംനിലയില്‍ തീരുമാനമെടുക്കുന്നതും മുഖ്യമന്ത്രിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

ഇതിനിടയില്‍ ചില ജില്ലാ ഭരണാധികാരികള്‍ കൈകൊണ്ട തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കാനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here