Home KERALA പുതുമുഖങ്ങളുമായി ക്യാപ്റ്റന്റെ ടീം?

പുതുമുഖങ്ങളുമായി ക്യാപ്റ്റന്റെ ടീം?

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ പുതുമുഖങ്ങളെ നിരത്തി രണ്ടാം മന്ത്രിസഭാ രൂപീകരണമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മന്ത്രിസ്ഥാനവും ചര്‍ച്ചയാകുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും പുതുമുഖങ്ങള്‍ എന്ന ആശയമാണ് ചര്‍ച്ചയായത്. സിപിഎം- സിപിഐ ചര്‍ച്ചയും ഇത് സംബന്ധിച്ച് നടക്കുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനം എടുത്തിരുന്നു. സിപിഐയ്ക്ക് ആറ് മന്ത്രിസ്ഥാനത്തില്‍ നിന്ന് ഒരെണ്ണം കുറഞ്ഞേക്കും. എം.വി.ഗോവിന്ദന്‍, പി.പി. ചിത്തരഞ്ജന്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, കെ.രാധാകൃഷ്ണന്‍, വി.കെ.പ്രശാന്ത്, എ.എന്‍.ഷംസീര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്. എം.ബി.രാജേഷ്, മുഹമ്മദ് റിയാസ്, പി.നന്ദകുമാര്‍, വീണാ ജോര്‍ജ്ജ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, കെ.ബി.ഗണേഷ് കുമാര്‍, ഡോ.ആര്‍.ബിന്ദു, കാനത്തില്‍ ജമീല എന്നിവര്‍ക്കും സാധ്യതയുണ്ട്. ജനതാദള്‍ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി ഒരു മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, ടിപി രാമകൃഷ്ണന്‍, കെടി ജലീല്‍, എസി മൊയ്തീന്‍ തുടങ്ങിയ നിലവിലെ മന്ത്രിമാര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമാകും. പി.രാജീവ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here