Home Top News മാണി സി കാപ്പന്‍ വഞ്ചകന്‍; പാലാ പിടിച്ചത് കാപ്പന്റെ മികവുകൊണ്ടല്ല; അവസരവാദികള്‍ക്ക് എല്ലാ കാലത്തും ജനം...

മാണി സി കാപ്പന്‍ വഞ്ചകന്‍; പാലാ പിടിച്ചത് കാപ്പന്റെ മികവുകൊണ്ടല്ല; അവസരവാദികള്‍ക്ക് എല്ലാ കാലത്തും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. അത് പാലായില്‍ ഇത്തവണ ഉണ്ടാകും;പിണറായി വിജയന്‍

 

പാലാ: സ്വന്തം പാര്‍ട്ടിയേയും ഇടതുമുന്നണിയേയും വഞ്ചിച്ച ആളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദികള്‍ക്ക് എല്ലാ കാലത്തും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. അത് പാലായില്‍ ഇത്തവണ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ഉണ്ടായ ദുരനുഭവങ്ങളാണ് കേരളാ കോണഗ്രസ് എമ്മിനെ ഇടതുമുന്നണിയില്‍ എത്തിച്ചത്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പിസി ചാക്കോ .
കഴിഞ്ഞ തവണ പാലായില്‍ നേടിയത് സ്വന്തം മികവുകൊണ്ടുള്ള വിജയമാണെന്ന് മാണി സി കാപ്പന്‍ കരുതേണ്ടതില്ലെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് പാലായില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലായിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ വിമര്‍ശനം ഉന്നയിച്ചത്.കോണ്‍ഗ്രസിന് ഒപ്പം നിന്ന് എന്റെ മികവങ്ങ് കാണിച്ചുകളയും എന്ന് അദ്ദേഹം പറയുന്നു ഇത് പണ്ട് ആനപ്പുറത്ത് കയറിയ കഥ പോലെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മാണി.സി.കാപ്പന്റെ മികവല്ല നേരത്തെ പാലായില്‍ കണ്ടതെന്നും അത് എല്‍ഡിഎഫിന്റെ മികവായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അവസരവാദിയെ ഒറ്റപെടുത്തണമെന്നും ജോസ് കെ മാണിയെ വലിയ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിക്കണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു.അതേസമയം മുഖ്യമന്ത്രിയ്ക്ക് മറുപടി പറയില്ലെന്ന് മാണി.സി.കാപ്പന്‍ അഭിപ്രായപ്പെട്ടു.’അദ്ദേഹത്തിന് എന്തും പറയാം.ആരാണ് അവസരവാദിയെന്ന് മേയ് രണ്ടിന് ഫലം വരുമ്പോള്‍ അറിയാം.’ മാണി.സി കാപ്പന്‍ പ്രതികരിച്ചു.പാലാ സീറ്റ് ജോസ്.കെ മാണിയ്ക്ക് നല്‍കുന്നതിനെ ചൊല്ലിയാണ് മാണി.സി കാപ്പന്‍ ഇടതുപക്ഷവുമായും എന്‍.സി.പിയുമായും ഇടഞ്ഞത്. പാര്‍ട്ടി ദേശീയ നേതൃത്വം ഇടത് പക്ഷത്തിനൊപ്പം നിന്നതോടെ എന്‍.സി.പി വിട്ട മാണി.സി കാപ്പന്‍ എന്‍.സി.കെ സ്ഥാപിച്ച് യുഡിഎഫിലെത്തി. പാലായില്‍ മാണി.സി കാപ്പനും ഏലത്തൂരില്‍ സുല്‍ഫീക്കര്‍ മയൂരിയുമാണ് പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍. ഏലത്തൂരില്‍ സുല്‍ഫീക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here