Home KERALA സത്യപ്രതിജ്ഞ അധികം വൈകില്ല, എല്‍ഡിഎഫ് യോഗം

സത്യപ്രതിജ്ഞ അധികം വൈകില്ല, എല്‍ഡിഎഫ് യോഗം

സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അധികം വൈകാതെ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് തന്നെ ചടങ്ങുകള്‍ നടത്താന്‍ ആണ് ആലോചന. രാജ്ഭവനില്‍ വച്ച് നടക്കുന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് സെക്രട്ടേറിയേറ്റ് യോഗവും നാളെ പൊളിറ്റ് ബ്യൂറോ യോഗവും ചേരുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെയും യോഗത്തിന്റെയും തീരുമാനം പിബിയില്‍ അറിയിച്ച ശേഷം സംസ്ഥാന സമിതിയും എല്‍ഡിഎഫും യോഗം ചേരും.
ഇരുപത് അംഗമന്ത്രിസഭയായിരുന്നു നിലവിലെ മന്ത്രിസഭ. പതിമൂന്ന് സിപിഎം മന്ത്രിമാരും മറ്റ് ഘടകകക്ഷി മന്ത്രിമാരും ആയിരുന്നു മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ഘടകക്ഷികളുമായുള്ള വരുദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുതിയ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ച് തീരുമാനം ഉണ്ടാകും. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രാതിനിധ്യം ആകും ഇത്തവണ എല്‍ഡിഎഫ് മന്ത്രിസഭയില്‍ പുതിയത്. ജോസ് കെ.മാണി പരാജയപ്പെട്ടുവെങ്കിലും അഞ്ച് എംഎല്‍എമാരെ സഭയില്‍ എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here