Home KERALA കേരളം ഇനി ഭരിക്കുന്നത് ഇവര്‍, സിപിഎം യോഗം തിരുവനന്തപുരത്ത്

കേരളം ഇനി ഭരിക്കുന്നത് ഇവര്‍, സിപിഎം യോഗം തിരുവനന്തപുരത്ത്

രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍. സിപിഎമ്മില്‍ നിന്ന് 12 പേര്‍ മന്ത്രിമാരാകും. മുഖ്യമന്ത്രിയും കെകെ ശൈലജയും ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങളാകും. ജെഡിഎസിനും എന്‍സിപിക്കും ഓരോ വകുപ്പ് വീതം ലഭിക്കും. അതേ സമയം, എ.സി.മൊയ്തീനെ നിലനിര്‍ത്തുന്നതില്‍ ചര്‍ച്ച നടക്കന്നതായും റിപ്പോര്‍ട്ട് ഉണ്ട്. കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനമാണ് ഉറപ്പായത്. ഇതിന് പുറമെ ചീഫ് വിപ്പ് പദവിയും ലഭിക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് റോഷി അഗസ്റ്റിന്‍ ആണ് മന്ത്രിസഭയില്‍ എത്തുന്നത്. എന്‍. ജയരാജ് ചീഫ് വിപ്പാകും.

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ലഭിക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം ചുമതലപ്പെടുത്തി. ഒരു എംഎല്‍എ വീതമുള്ള ഘടകകക്ഷികള്‍ക്ക് രണ്ട് ടേമിലാണ് മന്ത്രിസ്ഥാനം ലഭിക്കുക. ആദ്യ ടേമില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍ ആകും. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും രണ്ടാം ടേമില്‍ മന്ത്രിമാരാകും. സിപിഎമ്മിന് കെകെ ശൈലജയ്ക്ക് പുറമെ ഒരു വനിതാ മന്ത്രിയും കൂടിയുണ്ടാകും. വീണാ ജോര്‍ജ്ജിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്.

സിപിഎമ്മില്‍ നിന്ന് വി.ശിവന്‍ കുട്ടി, കെഎന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി രാജീവ്, എംബി രാജേഷ്, കെ. രാധാകൃഷ്ണന്‍, പി നന്ദകുമാര്‍, വിഎന്‍ വാസവന്‍, എംവി ഗോവിന്ദന്‍ എന്നിവരാണ് ഇപ്പോള്‍ സാധ്യതാ പട്ടികയില്‍ ഉള്ളത്. മുഹമ്മദ് റിയാസിന്റെ പേരും ഉയര്‍ന്ന കേള്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here