പിജി നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നിരസിച്ച് സു്പ്രീം കോടതി. പരീക്ഷ മാറ്റേണ്ട സാഹചര്യം തല്ക്കാലം നിലവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഇതോടെ മുന്‍ നിശ്ചയിച്ച പ്രകാരം മേയ് 21 ന് തന്നെ നീറ്റ് പരീക്ഷ നടക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കൗണ്‍സലിംഗ് പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലായിരുന്നു ഹര്‍ജിക്കാരിയായ വിദ്യാര്‍ത്ഥി പരീഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കുറച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് പരീഷ മാറ്റി വെയ്ക്കേണ്ടെന്നായിരുന്നു കോടതി നടപടി. പരീക്ഷ നീട്ടിവെച്ചാല്‍ രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം ഉണ്ടാകുമെന്നും ഇതിനെ മറികടക്കാന്‍ പരീക്ഷ നടക്കേണ്ടത് ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവെയ്ക്കല്‍ അനാവശ്യ ആശയകുഴപ്പമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.