Home Editers pick പ്രോവിഡന്റ് ഫണ്ട് ക്ലെയിമുകള്‍ ഓണ്‍ലൈന്‍ വഴിയാക്കും

പ്രോവിഡന്റ് ഫണ്ട് ക്ലെയിമുകള്‍ ഓണ്‍ലൈന്‍ വഴിയാക്കും

പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഓണ്‍ലൈനാക്കാന്‍ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആലോചിക്കുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് കാരണം. ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ പിഎഫിന് സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ക്ക് സമാനമെങ്കില്‍ ഓണ്‍ലൈനായി തീര്‍പ്പാക്കാനാണ് ആലോചന.

സാധാരണ ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഒരു മാസം എടുക്കുന്ന സ്ഥാനത്ത് നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ 72 മണിക്കൂറില്‍ തീര്‍പ്പാക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിഎഫില്‍ നിന്ന് 75 ശതമാനം വരെയോ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളമോ പിന്‍വലിക്കാനാകുമെന്ന കേന്ദ്രഉത്തരവ് നിലവില്‍ ഉണ്ട്. ഇത് പ്രകാരം കഴിഞ്ഞ ഒന്നര മാസത്തില്‍ 72 ലക്ഷം പേര്‍ തുക പിന്‍വലിക്കുകയും ചെയ്തു. 18500 കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here