Home Crime അനീഷിനെ കുത്തിയതു കരുതിക്കൂട്ടി; പ്രകോപനം മകളുമായുള്ള പ്രണയം

അനീഷിനെ കുത്തിയതു കരുതിക്കൂട്ടി; പ്രകോപനം മകളുമായുള്ള പ്രണയം

തിരുവനന്തപുരം: പേട്ടയിൽ കോളജ് വിദ്യാർഥി അനീഷ് ജോർജിനു (19) അയാൽ വീട്ടിൽ വെച്ച് കുത്തേറ്റത് മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ട്. അനീഷും തന്റെ മകളും തമ്മിലുള്ള പ്രണയമാണു വിരോധത്തിനു കാരണമെന്നു പ്രതി സൈമൺ ലാലൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അനീഷിനെ കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന് ആദ്യം നൽകിയ മൊഴിയിൽ പ്രതി സൈമൺ ലാലന് അധികനേരം ഉറച്ചുനിൽക്കാനായില്ല. ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി പൊലീസിനോട് തുറന്നു പറഞ്ഞു.

അനീഷ് അസമയത്ത് വീട്ടിലെത്തുമെന്ന് ലാലന് നേരത്തെ അറിയാമായിരുന്നു. അനീഷിനെ പിടികൂടുന്നതിനായി പ്രതി രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നെന്നും പൊലീസ് പറയുന്നു. ചൊവാഴ്ച രാത്രി അനീഷിന്റെ ഫോണിൽ നിന്ന് രാത്രി 1.37 വരെ പെൺകുട്ടിയെ വിളിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കാം പെൺകുട്ടിയുടെ വീട്ടിലെത്തിയത് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ അനീഷിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല.അനീഷിന്റെ അമ്മയുടെ മൊബൈൽ ഫോണിലേക്കു പ്രതി സൈമൺ ലാലന്റെ ഭാര്യ വിളിക്കുന്നത് അനീഷ് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ്. പുലർച്ചെ 3.20ന് ആയിരുന്നു ഈ ഫോൺ വിളി. പക്ഷേ ഉറക്കത്തിൽ അവർ അതു കേട്ടില്ല. 10 മിനിറ്റിനകം സൈമണിന്റെ കുത്തേറ്റ് അനീഷ് വീണു.സംഭവത്തിൽ ഇരുവീട്ടുകാരുടെയും മൊഴിയെടുത്തെങ്കിലും വരും ദിവസങ്ങളിൽ ഇരുകൂട്ടരെയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പ്രതിയെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പേട്ട പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here