Home NATIONAL ലെയിസ് ബ്രാൻഡായ പെപ്സിക്കോയുടെ രജിസ്ട്രേഷൻ ഇന്ത്യയിൽ റദ്ദാക്കി

ലെയിസ് ബ്രാൻഡായ പെപ്സിക്കോയുടെ രജിസ്ട്രേഷൻ ഇന്ത്യയിൽ റദ്ദാക്കി

ന്യൂഡൽഹി: ലെയിസ്‌ ബ്രാൻഡായ പെപ്സിക്കോ ഇന്ത്യ, ഇന്ത്യൻ കർഷകർക്കെതിരെ സമർപ്പിച്ച കേസിൽ രണ്ട് വർഷത്തിന് ശേഷം നിർണായക വിധി.ഗുജറാത്തിലെ ഒൻപത് കർഷകർക്കെതിരെയാണ് ഇവർ കേസ് ഫയൽ ചെയ്തത്. തങ്ങൾ രജിസ്റ്റർ ചെയ്ത ഉരുളക്കിഴങ്ങിന്റെ ഇനം കൃഷിചെയ്തതിലൂടെ പേറ്റന്റ് അവകാശങ്ങൾ ലംഘിച്ചുവെന്നോരോപിച്ചായിരുന്നു കേസ്. കാർഷിക ഇനങ്ങൾ, കർഷകരുടെ അവകാശങ്ങൾ എന്നിവയുടെ സംരക്ഷണ അധികാര സമിതിയാണ് കമ്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് വിധി പുറപ്പെടുവിച്ചത്.

ഈ വിധി ഇന്ത്യയിലെ കർഷകരുടെ ചരിത്രവിജയമാണെന്ന് പെപ്സിക്കോയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസ് നൽകുകിയ കവിത കുരുഗന്ധി പറഞ്ഞു.2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉരുളക്കിഴങ്ങിന്റെ ഒരു ഇനം 2009ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച പെപ്സിക്കോ ഇന്ത്യ, ഉരുളക്കിഴങ്ങ് കൃഷി ചെയ്തു നൽകുന്നതിനായി പന്ത്രണ്ടായിരം കർഷകരുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. 2016ൽ കമ്പനി പി പി വി ആൻഡ് എഫ് ആർ എ 2001 ആക്ട് പ്രകാരം ഉരുളക്കിഴങ്ങിന്റെ ഈ ഇനം കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഈ കരാറിൽ ഉൾപ്പെടാത്ത ക‌ർഷകർ ഈ ഇനം കൃഷിചെയ്യുകയും വിൽക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഒൻപത് കർഷകർക്കെതിരെ പെപ്സിക്കോ ഇന്ത്യ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇവരിൽ നാല് കർഷക‌ർക്കെതിരെ 4.2 കോടി രൂപയുടെ കേസാണ് കമ്പനി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here