Home KERALA ഇത്രയ്ക്ക് അടിയന്തര ആവശ്യക്കാരോ! പൊലീസ് പാസിനായി അപേക്ഷിക്കുന്നത് ലക്ഷങ്ങള്‍. പാസില്ലാതെ ആര്‍ക്കൊക്കെ ഇറങ്ങാമെന്ന് വ്യക്തമാക്കി പൊലീസ്

ഇത്രയ്ക്ക് അടിയന്തര ആവശ്യക്കാരോ! പൊലീസ് പാസിനായി അപേക്ഷിക്കുന്നത് ലക്ഷങ്ങള്‍. പാസില്ലാതെ ആര്‍ക്കൊക്കെ ഇറങ്ങാമെന്ന് വ്യക്തമാക്കി പൊലീസ്

ലോക്ഡൗണ്‍ നാലാം ദിവസത്തില്‍ എത്തുമ്പോള്‍ അടിയന്തര യാത്രയ്ക്കുള്ള അനുമതിയ്ക്കായി പൊലീസ് സൈറ്റില്‍ അപേക്ഷിക്കുന്നവരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നു. ഇത്രയും പേര്‍ക്ക് പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കൊക്കെ പാസില്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാം എന്ന് പൊലീസ് വ്യക്തമാക്കുന്നു.
* ആശുപത്രിയിലേക്ക് പോകുന്നവര്‍ ( മെഡിക്കല്‍ രേഖ, സത്യവാങ്മൂലം എന്നിവ കരുതണം)
* മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ വാങ്ങേണ്ടവര്‍ ( സത്യവാങ്മൂലം വേണം, അടുത്തുള്ള കടകളില്‍ നിന്ന് മാത്രം)
* അവശ്യസര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ ( തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം)
അതേ സമയം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളവര്‍ അത് ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒരു വാഹനത്തില്‍ പരമാവധി മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. സമൂഹമാധ്യത്തിലെ പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here