Home Articles പെഗാസെസ് തലവേദനയാകുമ്പോള്‍! വിവാദങ്ങള്‍ക്ക് പുതുതുടക്കം

പെഗാസെസ് തലവേദനയാകുമ്പോള്‍! വിവാദങ്ങള്‍ക്ക് പുതുതുടക്കം

 

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസെസ് ഉപയോഗിച്ച് 2 കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുന്നൂറോളം ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നത് പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കൂടി വഴി തെളിയിച്ചിരിക്കുകയാണ്. ലോകത്തെ 16 മാധ്യമങ്ങളാണ് ഇതില്‍ അന്വേഷണം നടത്തിയത്. ഇന്ത്യന്‍ പ്രസിദ്ധീകരണം ദി വയറും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിപകഅഷ നേതാക്കള്‍, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. വാര്‍ത്ത ആദ്യമായി രാഷ്ട്രീയ ചര്‍ച്ചയാക്കിയത് രാജ്യസഭാംഗമായ സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്. ഇസ്രായേല്‍ കമ്പനിയുമായി ബന്ധമണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നാണ് അദ്ദേഹം ഇന്ന് ആവശ്യപ്പെട്ടത്. വാട്ടര്‍ഗേറ്റ് പോലെ അല്ലെങ്കില്‍ ഇത് ബിജെപിയെ വേദനിപ്പിക്കുമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.

പാര്‍ലമെന്റിലും പെഗാസസ് ചര്‍ച്ച ആകുമ്പോള്‍ പ്രതിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ പെഗാസസ് ഉപയോഗിക്കുന്നു എ്ന്നത് നേരത്തെ ഉയര്‍ന്ന ആരോപണമാണ്. ഇതെല്ലാം നിഷേധിച്ച കേന്ദ്രത്തിന് എന്നാല്‍ ഇത്തവണ ശക്തമായ പ്രതിരോധം തന്നെ തീര്‍ക്കേണ്ടി വരും. ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ആവശ്യപ്പെടുന്നത്.

രണ്ടാം തരംഗത്തിലെ കോവിഡ് പ്രതിരോധ പാളിച്ചയും കര്‍ഷക സമരവും ദിനംപ്രതിയുള്ള ഇന്ധനവിലവര്‍ദ്ധനവും കേന്ദ്രത്തെ ഉലച്ചു തുടങ്ങുമ്പോഴാണ് പെഗാസസ് വീണ്ടും തലപൊക്കുന്നത്. കേരള എംപിമാര്‍ ആണ് പാര്‍ലമെന്റിലെ ഇരുസഭകളിലും വിഷയം ഉന്നയിച്ചത്. അതേ സമയം, ഫോണ്‍ ചോര്‍ത്തല്‍ ആരോപണം അവാസ്തവമെന്ന പ്രതികരണവുമായി ഇസ്രായേലി കമ്പനി എന്‍എസ്ഒ രംഗത്തെത്തി. വരും ദിവസങ്ങളില്‍ ലോകമാധ്യമങ്ങളിലും രാജ്യങ്ങളിലും ഇന്ത്യയില്‍ തന്നെയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കാന്‍ പെഗാസെസ് വിവാദം കാരണമാകും എന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here