Home NATIONAL പെഗാസസില്‍ കുടുങ്ങി കേന്ദ്രം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഫോണ്‍ ചോര്‍ന്ന പ്രമുഖരുടെ പട്ടിക

പെഗാസസില്‍ കുടുങ്ങി കേന്ദ്രം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഫോണ്‍ ചോര്‍ന്ന പ്രമുഖരുടെ പട്ടിക

 

പെഗാസസ് കേന്ദ്രസര്‍ക്കാരിന് കടുത്ത പ്രതിരോധമാണ് തീര്‍ക്കുന്നത്. ദി വയര്‍ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ 2018 മുതല്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട്് നമ്പറുകളും ചോര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടെയും 2 സഹായികളുടെയും ഫോണും ചോര്‍ത്തി. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയത്.

കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ എ്‌നിവരുടെ ഫോണ്‍ നമ്പറുകളും ചോര്‍ത്തിയതായും ദി വയര്‍ വ്യക്തമാക്കുന്നു. പെഗാസസ് ചോര്‍ത്തലില്‍ വസ്തുതയില്ലെന്ന്് അശ്വനി ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എന്നിവരുടെ ഫോണും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെയും അടുത്ത ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകളും ചോര്‍ത്തി.

നരേന്ദ്രമോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുരക്ഷാ മേധാവികള്‍, പത്രപ്രവര്‍ത്തകര്‍, വ്യാപാര പ്രമുഖര്‍ തുടങ്ങി മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകളാണ് ചോര്‍ത്തിയത്. പെഗാസസിന്റെ ഡാറ്റാബേസില്‍ ഈ നമ്പറുകള്‍ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here