പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ലോകം മുഴുവന്‍ കത്തി നില്ക്കുമ്പോള് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിന്റെ അലയൊലികള്‍ അടിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കാനും പെഗാസസ് ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി. പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി എന്ന് റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് ജെഡിയു സര്‍ക്കാര്‍ ഭരണം വീഴാന്‍ പ്രധാന കാരണമായത് 17 എംഎല്‍എമാരുടെ കൂറുമാറ്റം ആയിരുന്നു. ഇവര്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ ബിജെപിയായി ചേര്‍ന്നു. ഓപ്പറേഷന് താമര എന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഈ നീക്കത്തിന് പിന്നിലും പെഗാസസിന്റെ പങ്കാണ് ഇപ്പോള്‍ സംശയിക്കുന്നത്. വിമത എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചതെല്ലാം അന്ന് വിവാദമായിരുന്നു. അതേ കാലഘട്ടം തന്നെയാണ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകളും ചോര്‍ത്തുന്നത്.