സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിട്ടും കോവിഡിനായുള്ള ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് ലാബുകള്‍ കുറയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അതേ സമയം, സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ അറിയിക്കുന്നത്. പരിശോധനയ്ക്ക് പഴയ നിരക്ക് തന്നെയാണ് ലാബുകള്‍ ഇപ്പോഴും ഈടാക്കുന്നത്. കുറഞ്ഞ നിരക്ക്, ഉത്തരവ് ലഭിച്ച ശേഷമേ ഈടാക്കാനാവു എന്ന് ലാബുകള്‍ പറയുന്നു. സ്വകാര്യ ലാബുകളിലെ ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്നലെ അറിയിച്ചിരുന്നു. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് പരിശോധനാ നിരക്കും കുറച്ചത്. നേരത്തെ 15000 രൂപയാക്കി കുറച്ച പരിശോധന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 1700 ആക്കിയത്. ടെസ്റ്റ് കിറ്റ്, സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്കുകള്‍ ഈടാക്കുന്നത്. ഐസിഎംആറിനും സംസ്ഥാനത്തെ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ ഈ നിരക്കില്‍ പരിശോധന നടത്താന്‍ ആകു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് പരിശോധന സൗജന്യമായാണ് നടത്തുന്നത്.