Home KERALA തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.;അഹിന്ദുക്കള്‍ മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്, എന്‍.ഡി.എ തട്ടിക്കൂട്ട് സംഘം;...

തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.;അഹിന്ദുക്കള്‍ മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്, എന്‍.ഡി.എ തട്ടിക്കൂട്ട് സംഘം; തുറന്നടിച്ച് പി.സി ജോര്‍ജ്

കോട്ടയം: ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പിക്കും എന്‍.ഡി.എ നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. എന്‍.ഡി.എ ഒരു മുന്നണിയാണോയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇങ്ങനെ എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്നും എന്നാല്‍ താന്‍ മുന്നണിയില്‍ നിന്ന് ഒളിച്ചോടില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയില്‍ ബി.ജെ.പിക്കാര്‍ എല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നു. അഹിന്ദുക്കള്‍ മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്. എന്‍.ഡി.എ ഒരു തട്ടിക്കൂട്ട് സംഘമാണെന്നും ഇനി എന്‍.ഡി.എ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ ചേര്‍ന്നത്. എന്നാല്‍ ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഉള്‍പ്പെടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് പോയി. ബി.ജെ.പിക്കൊപ്പം ചേരാനുള്ള തീരുമാനം പി.സി ജോര്‍ജിന്റെ പാര്‍ട്ടിക്കുള്ളിലും വന്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here