കൊച്ചി : കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്നാണ് രാജി. ബിജെപി പിന്തുണയോടെ പിറവത്തു നിന്ന്ും മത്സരിച്ചക്കും. യാക്കോബാ സഭയ്ക്ക് നിര്‍ണ്ണായ വോട്ടുകളുളള പിറവത്തു നിന്നും സഭയുടെ പിന്തുണയോടെ ബിജെപി സ്വതന്ത്രനായി മത്സരിച്ചേക്കും.
1980 ല്‍ പിസി ചാക്കോ പിറവത്തുനിന്നും നിയമസഭയില്‍ വിജയിച്ചിട്ടുണ്ട്.
അന്ന് നായനാരുടെ നേതൃത്വത്തിലുളള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയും ആയിട്ടുണ്ട്. എ.കെ ആന്റമിയുടെ നേതൃത്തിലുള കോണ്‍ഗ്രസ് (യു)വിനൊപ്പമായിരുന്നു പിസി ചാക്കോ. തുടര്‍ന്ന് തുടര്‍ന്ന് കോണ്‍ഗ്രസ് (യു)വും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുമുന്നണി വിടുകയും മന്ത്രിസഭ നിലം പൊത്തുകയുപം ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ്(യു) വിട്ട് കോണ്‍ഗ്രസ് (എസ്) ഉണ്ടാക്കുകയും വീണ്ടും ഇടതു മുന്നണിയുടെ ഭാഗമായുകയും ചെയ്തു. പീന്നിട് ചാക്കോ കോണ്‍ഗ്രസ് (എസ്)വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ്സ് നടപടി ക്രമം അനുസരിച്ച് ഓരോ നിയോജക മണഡലത്തിലും പാനല്‍ സ്ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെന്‍ട്രല്‍ എലക്ഷന് കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല.പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അതോ അവരോടൊപ്പം നില്ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണെന്നും പിസി ചാക്കോ ആരോപിച്ചു.